കൊടൈകനാൽ

 ഉല്ലാസപൂത്തിരികൾ


         തമിഴിൽ കൊടൈകനാൽ മലയെ കുറിച്ച് ഒരു ചൊല്ലുണ്ട്, മലയ്കളിൻ ഇളവരശി, അഥവാ മലകളുടെ റാണി കൊടൈകനാൽ വാക്കുകൾക്കതീതമായ വർണനകൾ പേറുന്ന കോടമഞ്ഞാൽ പൊതിഞ്ഞൊരു ഭാണ്ഡകെട്ടു,  കടലും,കാടും, എത്ര കണ്ടാലും മതിവരില്ല, യെത്ര യെത്ര നിഗൂഢതകൾ ഒളിപ്പിച്ചു വച്ചാണ് ഇവ രണ്ടും നിലകൊള്ളുന്നത്, എത്രയോ തവണ പോയിട്ടുണ്ടെങ്കിലും  വശ്യതയാർന്ന ഭൂപ്രകൃതി ശുദ്ധമായാ കാറ്റ്, വന്യ മൃഗങ്ങൾ, തണുപ്പുള്ള രാപകലുകൾ ഹെയർപിൻ വളവുകൾ, സാഹസികമായാ ഡ്രൈവിങ് ഇതെല്ലാം വീണ്ടും ഒരു പ്രേരണയായി നമ്മളിൽ അടിഞ്ഞുകൂടും.  കൊല്ലിമല, സുരുളിമല, പൊതികയ് മല, വെള്ളിങ്കിരി മല, ചതുരഗിരി മല അങ്ങനെ ഒത്തിരി മലകൾ കൂടിയതാണ് കൊടൈകനാൽ.

    രണ്ട് ദിവസത്തെ താമസത്തിനായി ഇപ്രാവശ്യം ഞങ്ങൾ തെരഞ്ഞെടുത്തത്  75 ഏക്കർ സ്ഥലത്തു തേയിലയും കുരുമുളകും, കാപ്പിയും, ഓറഞ്ചും, വിളയിക്കുന്ന fruit n beans എന്ന റിസോർട്ടിലാണ് ഞങ്ങൾ പതിനാറ് പേർക്ക് രണ്ട് ദിവസത്തെ താമസവും, ഭക്ഷണവും, പ്ലാന്റേഷൻ വിസിറ്റും, ട്രക്കിങും എല്ലാം ആളൊന്നിന് വെറും 2500 രൂപ നിരക്കിൽ ഒരുക്കിയിരുന്നു,   എല്ലാവിധ എൻഗേജുകളിൽ നിന്നും മാറി താമസിച്ച രണ്ടു ദിനങ്ങൾ, നെറ്റ്വർക്ക് സംവിധാനം തീരെയില്ല, അതുകൊണ്ടു ഫോൺ കോളുകളോ വാട്‌സ്ആപ്പ് ബീപ്പ് ശബ്ദങ്ങളോ അടിക്കടി കേൾക്കാനില്ലായിരുന്നു, ഇലക്ട്രിക്ക് ഫെൻസ് കെട്ടിത്തിരിച്ചതിനാൽ കാട്ട് മൃഗങ്ങളെ പേടിക്കാതെ രാത്രിയും പുറത്തിറങ്ങാം, എന്നാലും വല്ല പുലിയോ ചെന്നായയോ പതുങ്ങി നിന്നാലോ അതുകൊണ്ട് രാത്രി പുറത്തിറങ്ങാനൊന്നും ആരും  മെനക്കെട്ടില്ല. രാത്രിയിൽ ചീവീടുകളുടെ ഒച്ചയോടപ്പം തന്നെ ചില പക്ഷികളും അലയ്ക്കുന്നുണ്ടായിരുന്നു.

    ആധുനികതതീരെ തൊട്ട് തീണ്ടാത്തപോലെ തോന്നുമെങ്കിലും, ഏത് തരം ഫുഡും അതിന്റെതായ തനത്‌ രുചിയിൽ പാചകം ചെയ്യാൻ അറിയാവുന്ന ആദിവാസികളുടെ രൂപസാദൃശ്യമുള്ള കുറെ പച്ചയായ മനുഷ്യർ അവരുടെ മേൽനോട്ടത്തിലാണ് കാര്യങ്ങൾ ഏറെ കുറെ മുൻപോട്ടു പോകുന്നത്, സ്വതന്ത്ര ഇൻഡ്യയിൽ നിന്നും പലായനം ചെയ്ത ഏതോ ബ്രിട്ടിഷ്കാർ ദാനമായി എഴുതി നൽകിയ 2000 ഏക്കർ സ്ഥലത്തെ 75 ഏക്കർ ഭൂമിയിലാണ്  ഇപ്പോൾ ഈ ആറു മുറികൾ ഉള്ള റിസോർട്ടെന്നു അറിയാൻ കഴിഞ്ഞു, 

     വേറിട്ടൊരു കാഴ്ചയായി ഇലക്ട്രിക്ക് ഹീറ്റർകൾക്ക് പകരം പന്ത്രണ്ട് അടി നീളവും അൻപത്ഞ്ചു  വ്യാസവുമുള്ള കുഴൽ രൂപത്തിലുള്ള ബോയ്‌ലർ വിറക് കത്തിച്ച് വെള്ളം ചൂടാക്കിയാണ് റൂമുകളിൽ ചൂടുവെള്ളം എത്തിച്ചിരുന്നത്, 

വൈകുംനേരത്തെ ക്യാംഫയർ അവരവരുടെ കഴിവുകൾ തെളിയിക്കുന്ന ഒരു വേദി കൂടിയായിമാറി, പാട്ടുപാടലും, ഡാൻസും, അന്താക്ഷരീ മത്സരവും,അങ്ങനെ പലതും,.. മമ്മൂട്ടിയോടൊപ്പം കിടപിടിക്കുന്ന ചില പ്രത്യേകതരം ഡാൻസ് സ്റ്റെപ്പുകൾ എന്റെ ഭാഗത്തു നിന്നും ഉണ്ടായി, ക്ഷീണം മാറ്റാൻ ഇടയ്ക്ക് കൊണ്ടുവരുന്ന ഉള്ളി പൊരിയലും, ബജ്ജിയും, വാഴകൂമ്പു വടയും, ചായയും, കളിയുടെ ഇടയ്ക്ക് അല്പം വിശ്രമം നൽകി.

      ഒരു ഒത്തുകൂടലിന്റെ സംതൃപ്തിയിൽ  മൂന്നാം ദിവസം തിരികെ കുത്തനെയുള്ള മലനിരകൾ കയറിയിറങ്ങി കാറിൽ ഇളയരാജയുടെ ഇമ്പമുള്ള തമിഴ് ഗാനങ്ങൾ കേട്ട് മടങ്ങുമ്പോൾ കൂടെ മഴയും ഇളം കാറ്റും ഞങ്ങളെ താഴ്‌വാരം വരെ കൂട്ടിന് കൂടിയിരുന്നു. ദിൻഡുക്കൽ എത്തിയ ഞങ്ങൾ ഉച്ചഭക്ഷണം ഒരു തലപ്പാകെട്ടി ബിരിയാണി കഴിച്ചവസാനിപ്പിച്   രണ്ടു കാറുകൾ മദിരാശിയിലോട്ടും, ഒരെണ്ണം നാഗർകോവിൽ നോക്കിയും തിരിച്ചു.

വീണ്ടുമൊരു ഒത്തുചേരലിനായി...


വിഡിയോ കാണാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക


https://youtu.be/SEv79lodJUs

https://youtu.be/tDjugsTmmcA

അജി aj!..

Comments