Posts

Showing posts from August, 2021

കൊടൈകനാൽ

 ഉല്ലാസപൂത്തിരികൾ          തമിഴിൽ കൊടൈകനാൽ മലയെ കുറിച്ച് ഒരു ചൊല്ലുണ്ട്, മലയ്കളിൻ ഇളവരശി, അഥവാ മലകളുടെ റാണി കൊടൈകനാൽ വാക്കുകൾക്കതീതമായ വർണനകൾ പേറുന്ന കോടമഞ്ഞാൽ പൊതിഞ്ഞൊരു ഭാണ്ഡകെട്ടു,  കടലും,കാടും, എത്ര കണ്ടാലും മതിവരില്ല, യെത്ര യെത്ര നിഗൂഢതകൾ ഒളിപ്പിച്ചു വച്ചാണ് ഇവ രണ്ടും നിലകൊള്ളുന്നത്, എത്രയോ തവണ പോയിട്ടുണ്ടെങ്കിലും  വശ്യതയാർന്ന ഭൂപ്രകൃതി ശുദ്ധമായാ കാറ്റ്, വന്യ മൃഗങ്ങൾ, തണുപ്പുള്ള രാപകലുകൾ ഹെയർപിൻ വളവുകൾ, സാഹസികമായാ ഡ്രൈവിങ് ഇതെല്ലാം വീണ്ടും ഒരു പ്രേരണയായി നമ്മളിൽ അടിഞ്ഞുകൂടും.  കൊല്ലിമല, സുരുളിമല, പൊതികയ് മല, വെള്ളിങ്കിരി മല, ചതുരഗിരി മല അങ്ങനെ ഒത്തിരി മലകൾ കൂടിയതാണ് കൊടൈകനാൽ.     രണ്ട് ദിവസത്തെ താമസത്തിനായി ഇപ്രാവശ്യം ഞങ്ങൾ തെരഞ്ഞെടുത്തത്  75 ഏക്കർ സ്ഥലത്തു തേയിലയും കുരുമുളകും, കാപ്പിയും, ഓറഞ്ചും, വിളയിക്കുന്ന fruit n beans എന്ന റിസോർട്ടിലാണ് ഞങ്ങൾ പതിനാറ് പേർക്ക് രണ്ട് ദിവസത്തെ താമസവും, ഭക്ഷണവും, പ്ലാന്റേഷൻ വിസിറ്റും, ട്രക്കിങും എല്ലാം ആളൊന്നിന് വെറും 2500 രൂപ നിരക്കിൽ ഒരുക്കിയിരുന്നു,   എല്ലാവിധ എൻഗേജുകളിൽ നിന്...