Taj Exotica Resort & Spa Maldives, Male"

  Taj Exotica Resort and Spa Maldives,        by :- aj! (അജി)


          നാട്ടിൽ നിന്നും തിരിച്ചു  മാലെ വരുന്നവഴി വെലാന ഇന്റർനാഷണൽ എയര്പോര്ട്ടിൽ വിമാനം ലാൻഡ് ചെയ്‌യുന്നതിനും മിനിറ്റുകൾക്ക് മുൻപ് അങ്ങകലെ താഴെ നീണ്ട ഒരു വരപോലെ  താജ് എക്സോട്ടിക്കയെന്ന റിസോർട് കാണാൻ കഴിയും, 2020  ഡിസംബറിൽ തിരുവനന്തപുരത്തിൽ നിന്നും എയർ ഇന്ത്യാ വിമാനത്തിൽ തിരികെ മാലെയ്ക്ക് വരുമ്പോൾ അപ്രതീക്ഷിതമായി മൊബൈലിൽ കിട്ടിയൊരു ചിത്രം, ദൂര കാഴ്ചകൾ ഇത്തരം വല്യ വിമാനങ്ങൾ വഴി കാണാൻ പറ്റുമെങ്കിലും ആ ദൃശ്യങ്ങൾ മൊബൈൽ വഴി പകർത്തുക എന്നത് അല്പം ശ്രമകരമായ കാര്യം തന്നെ സാധാരണ വളരെ താഴ്ന്നു പറക്കാറുള്ള എയർ ടാക്സികളാണ് അധികവും മാലെയിൽ സർവീസ് നടത്താറുള്ളത്, കൂടാതെ ഈ ചെറു വിമാനങ്ങൾക്ക് വീതിയേറിയതും താഴ്ന്നതുമായ കണ്ണാടി ഗ്ലാസുകൾ ഉപയോഗിക്കുന്നതിനാൽ  നല്ലൊരു ഏരിയൽ വിസിബിലിറ്റി ലഭിക്കാറുണ്ട്, ഇത്തരം വിമാനങ്ങൾ ഫോട്ടോഷൂട്ടിനായി വാടകയ്ക്ക് കൊടുക്കാറുമുണ്ട്, താജിന് തൊട്ടടുത്തു അങ്ങു ദൂരെ എംബുധു വില്ലേജ്  എന്ന ലോക്കൽ മാനേജ്മെന്റ് നടത്തുന്ന ഒരു കുഞ്ഞ് റിസോർട്ടും കാണാം.

      ടാറ്റാ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ കീഴിൽ മാലെയിൽ (Maldives)പ്രവർത്തിക്കുന്ന രണ്ട് ഹോട്ടലിൽ ഒന്നാണ് താജ് എക്സോട്ടിക്ക (Taj Exotica resort and Spa) മറ്റൊന്ന് താജ് കോറൽ, (Taj Corel) എയര്പോര്ട്ടിൽ നിന്നും പത്തു മിനിറ്റ് നേരം കൊണ്ട് സ്പീഡ് ബോട്ടിൽ എത്തി ചേരാവുന്നതാണ് എക്സോട്ടിക്ക, ഒത്തിരി ഇന്ത്യൻ ജീവനക്കാരാൽ സമ്പുഷ്ടം അതുകൊണ്ടാകണം പല ആവശ്യങ്ങൾക്കും ഒരു സെക്കന്റ് ഹോം പോലെ എനിക്കും പോയ്‌വരാൻ സാധിക്കുന്നത്, കാഴ്ചയിൽ ഒരേ രൂപ സാദ്ര്യസ്യം തോന്നുമെങ്കിലും ഓരോ റിസോർട്ടും അതിന്റെ ആന്തരികമായ രൂപത്തിലും, വർണത്തിലും നടത്തിപ്പിലും വിത്യസ്ത പുലർത്തുന്നവയാണ്, ഇവിടുത്തെ കടൽ തന്നെ അതിനൊരുധാകരണമാണ് ആഴക്കടൽ കടും നീലനിറത്തിലും ആഴം കുറഞ്ഞ ഭാഗങ്ങൾ ഇളം പച്ച നിറത്തിലും തീരെ ആഴം കുറഞ്ഞ ഭാഗങ്ങൾ വെള്ളകലർന്ന പച്ച നിറത്തിലും കാണാൻ കഴിയും, സമുദ്ര നിരപ്പിൽ പൊങ്ങി വരുന്ന പവിഴ പുറ്റുകളാണ് ഈ നിറ വിത്യാസം കടലിനു നൽകുന്നത്, ഈ രൂപമാറ്റത്തിനു സൂര്യ പ്രകാശം ഒരു ഒഴിച്ചുകൂടാനാകാത്ത ഘടകം തന്നെയാണ്, അതുകൊണ്ട് തന്നെ ഇംഗ്ലീഷിൽ വളരെ ലാളിത്യത്തോടെ sunny side of life എന്ന് മാൽദീവ്സിനെ വിശേഷിപ്പിക്കുന്നതും. കോവിഡ് മൂലം പകുതിക്ക്  മത്സരം നിറുത്തിയ  യൂണിവേഴ്സൽ ബോസ് എന്നറിയപ്പെടുന്ന പഞ്ചാബിനുവേണ്ടി കളിച്ച താരം ക്രിസ് ഗേൽ തന്റെ നാടായ ജമൈയ്ക്കായിലോട്ടു പോകുന്നതിനു മുൻപ് കുറെ ദിവസം എക്സോടിക്കാ റിസോർട്ടിൽ താമസിച്ച വിവരം താരം   ട്വീറ്റ് ചെയ്തും, ഇൻസ്റ്റാഗ്രാമിലും മറ്റ്‌ സോഷ്യൽ മീഡിയ വഴിയും ലോകത്തെ അറിയിച്ചിരുന്നു.

   The Biggest burger ever had എന്ന് പറഞ്ഞ് വലിയൊരു ബർഗറും കയ്യിൽ പിടിച്  ഒരു വായ കടിച്ചു കഴിക്കുന്ന ചെറിയൊരു ഷോർട്ട് വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നത് നിങ്ങൾ കണ്ടിരിക്കാം.ജെറ്റ്സ്കി (Jet ski)എന്ന  സ്കൂട്ടറിന്റെ രൂപാകൃതിയിലുള്ള, വെള്ളത്തിൽ ഓടിക്കുന്ന ഒരുതരം ബോട്ടിന്റെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു, കുറച്ച് മാസങ്ങൾക്കു മുമ്പ്, നമ്മുടെ സ്വന്തം ലാലേട്ടനും ഈ റിസോർട്ടിൽ വന്നു പോയിരുന്നു, പൊതുവിനെ സ്വിമ്മിങ് പൂളുകൾ ഉണ്ടെങ്കിലും ചില വില്ലകളിൽ പ്രൈവറ്റ് പൂളുകളും ലഭ്യമാണ്‌, ബീച്ച് വില്ലകളും, വാട്ടർ വില്ലകളും ഈ റിസോർട്ടിന്റെ പ്രത്യേകതയാണ് മുപ്പതായിരം മുതൽ  ലക്ഷത്തിനും മുകളിലാണ് ഒരു ദിവസം താമസത്തിന് ഈടാക്കുന്ന തുക,കൂടാതെ വാട്ടർ സ്പോർട്സ് ആക്ടിവിറ്റിസായ സ്‌നോർകളിങ്, ഫിഷിങ്, ഡൈവിംഗ് എന്നിങ്ങനെ നിരവധി നേരംപോക്കുകളും ഗസ്റ്റ്ന് വേണ്ടി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. റിസോട്ടിന്റെ വെബ്‌ ഐഡി താഴെ കൊടുക്കുന്നു..

 മറ്റൊരു വിശേഷവുമായി വീണ്ടും...https://www.tajhotels.com/en-in/destination/hotels-in-maldives/

 by:- aj! (അജി)






Comments

Post a Comment