എസ് രമേശൻ നായർ


 എന്റെ വീക്ഷണം..

        നെയ്യാറ്റിൻ കരവാഴും കണ്ണാ..നിൻ മുന്നിലൊരു നെയ് വിളക്കാകട്ടെ എന്റെ ജന്മം, എണ്പതുകളിലെ ഈ പാട്ട് കേൾക്കാത്തവർ ഈ പാട്ടു മൂളി നടക്കാത്തവർ വിരളം, അമ്പലങ്ങളിലെ ഭക്തി ഗാനമേളകളിൽ എങ്ങും ജ്വലിച്ചു നിന്ന വരികൾ, സംഗീതത്തിനപ്പുറം  കവിതയുടെ അന്തഃസത്ത മനസ്സിലാക്കി പാട്ട് ആസ്വദിക്കാൻ പഠിപ്പിച്ച രചയിതാവ്.,

       ഒരു ഒറ്റ ദിവസം കൊണ്ട് എഴുതി ജയവിജയന്മാരിലെ ജയനാൽ ഈണം നൽകി ചിട്ടപ്പെടുത്തിയ എണ്പത്തിയെട്ടിലെ  എക്കാലത്തെയും മികച്ച ഭക്തിഗാനം, പഴകും തോറും പ്രിയമേറുന്ന മറ്റൊരു ക്ലാസിക് ഗാനം  "മയിൽപ്പീലി " വർഷങ്ങൾ പിന്നിടുമ്പോഴും ഇന്നും അതേ പ്രതാപത്തിൽ തുടരുന്ന ദേവഗാനം, എണ്പത്തി മൂന്നിൽ യേശുദാസ് പാടി പി കെ കേശവൻ നമ്പൂതിരി സംഗീത സംവിധാനം ചെയ്ത വേറിട്ടൊരു ക്ലാസിക് ആൽബം  "വനമാല" ഇത്രയും ആഴമേറിയ അർത്ഥവത്തായ വേറൊരു ആൽബം മലയാള ഭക്തിഗാന പരമ്പരയിൽ ഉണ്ടായിട്ടില്ലെന്ന്‌ തറപ്പിച്ചു പറയാം, ഉച്ചപൂജ സമയത്തു ഗുരുവായൂരിൽ ഭഗവാൻ അറിയാതെ തിരുമുറ്റത്ത് ഉഴറി നടക്കുന്നു ഞാന്നെഴുതിയ കവി, മറ്റൊരു ഭാഗത്തു ആയിരം നാവുള്ളോരനന്ദരേ  നിനക്കാകുമോ ഭഗവാനെ വാഴ്ത്താനെന്നു  ചോദിക്കുമ്പോൾ ഒരുപക്ഷേ അനന്ദൻ എന്ന നാഗം പോലും അമ്പരന്ന് കാണും, രാധ തൻ പ്രേമത്തോടാണോ കൃഷ്ണാ ഞാൻ പാടും ഗീതത്തോടണോ.. പറയരുതെ രാധ അറിയരുതെ ഇത് ഗുരുവായൂരപ്പാ രഹസ്യം..കാല്പനികത നിറഞ്ഞു നിന്ന കൃഷ്ണഗാനങ്ങൾ ഇതിന്റെ യെല്ലാം ഉറവിടം തേടിയാൽ ചെന്നെത്തുക നാഞ്ചി നാട്ടിന്റെ അഭിമാനമായ കവി ശ്രീ എസ്‌ രമേശൻ നായരിൽ തന്നെ..

      കാര്യത്തിൽ മന്ത്രിയും കർമ്മത്തിൽ ദാസിയും രൂപത്തിൽ ലക്ഷ്മിയും ഭാര്യ..

പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന..  എന്ന് തുടങ്ങുന്ന ഗാനം എണ്പതുകളെ പാട്ടിന്റെ പാലഴിയിൽ ആറാടിച്ച സൗരഭ്യം തീക്ഷ്ണമായ വരികളിലൂടെ മലയാളികളെ പാട്ടു കേല്പിച്ച അക്ഷരങ്ങളിലൂടെ അമ്പരപ്പിച്ച രമേശൻ നായർ എന്ന വ്യക്തിത്വം, 

       അക്കാലത്ത് അതുവരെ ആരും കേൾക്കാത്ത ഒരു രീതിയാണ് ഗാന രചയിതാവ് തന്റെ എഴുത്തുകളിൽ അവലംബിച്ചത്, ദൈവത്തിനോടുള്ള സമീപനം സുഹൃത്തിനൊടെന്നപോലെ  തന്റെ എഴുത്തുകൾ മുഖേന  ആവശ്യപ്പെടുകയായിരുന്നു. ഹരികാംബോജി രാഗം പഠിക്കാൻ ഗുരുവായൂരിൽ ചെന്ന് പലനാൾ അമ്പലമുറ്റത്തു  കാത്തിരുന്ന് ഭഗവാനെ കാണാതെ മടങ്ങുന്ന സന്ദർഭവും  ജീവിത ഭാഷാ കാവ്യത്തിൽ പിഴയുമായിരിക്കുന്ന കവിയും അങ്ങനെ യെത്ര യെത്ര... തന്റെ ഇഷ്ട ദേവനായ ശ്രീ കൃഷ്ണനോടുള്ള  സംവാദങ്ങൾ കവിതയായി അണപൊട്ടുകയായിരുന്നു. പ്രേമം മാത്രമല്ല  മനസിലൊരായിരം മോഹവുമായി മാളികപുറത്തമ്മയ്ക്ക്‌ന്ന് എഴുന്നള്ളതെന്ന്‌ ഒരു അയ്യപ്പ ഭക്തി ഗാനത്തിൽ മാളികപ്പുറതമ്മയുടെ വിരഹ ദുഃഖവും വിവരിക്കുന്നു തനിക്ക് എല്ലാം വഴങ്ങും എന്നതിന് കവി നൽകുന്ന ഒരു ഉത്തമ ഉദാഹരണമാണത് മൂകാംബിക ദേവിയെ കുറിച്ചും, ശ്രീ ധര്മശാസ്താവിനെ    കുറിച്ചും  ഒരുപാട് പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും എന്നും അഗാധമായ  അത്മ ബന്ധം ഭഗവാൻ ശ്രീ കൃഷ്ണനോട് ഉണ്ടായിരുന്നു എന്നത് അക്ഷരങ്ങളായി പുറത്തു വന്നുകൊണ്ടേയിരുന്നു..

   അനേക കോടി അക്ഷരപ്പത്തായങ്ങളുടെ  ഉടമയാണ്  ശ്രീ മുകാംബിക. ലോകം മുഴുവൻ അമ്മയുടെ കൃഷി പ്പാടങ്ങൾ .ഞാൻ വെറും ഒരുതുണ്ടുഭൂമിയിലെ പാട്ടക്കാരൻ. എഴുപ്തു വർഷത്തെ പാട്ടം അളന്നു സമർപ്പിക്കാൻ വന്നതാണ് മൂകാംബികയിൽ, അമ്മ സംപ്രീതിയാകട്ടെ, തിരുവുള്ളം കനിഞ്ഞു അനുഗ്രഹിക്കട്ടെ മൂകാംബികാ ദർശനത്തിനിടെ അദ്ദേഹം കുറിച്ചതാണിത് ഈ വരികൾ,

     തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ മുട്ടയ്ക്കാട്  കുമാരപുരം  ശ്രീ കൃഷ്‌ണ  കേഷ്ത്രത്തിനടുത്തു ജനനം, അതുകൊണ്ടാവാം അദ്ദേഹത്തിന് തമിഴിലും നല്ല പ്രാവീണ്യം നേടാൻ സാധിച്ചത്‌ തിരുക്കുറൾ, ചിലപ്പതികാരം, തുടങ്ങിയ തമിഴ് വൈജ്ഞാനിക ഗ്രന്ഥങ്ങൾക്ക് മലയാള വിവർത്തനം നൽകാൻ കഴിഞ്ഞതും , അത്മാവിൽ സ്പർശിക്കുന്ന വാക്കുകളിലൂടെ സ്നേഹത്തിന്റെ നന്മയുടെ പൂക്കൾ വിടർത്തുവാൻ ഇനി ആ തൂലികക്കാവില്ല.  

aj! (അജി)


Comments

  1. രമേശൻ നായർ എന്ന കവിയെ മനസിലാക്കാൻ ഈ വരികൾ ധാരാളം... അഭിനന്ദനങ്ങൾ

    ReplyDelete
  2. So great of you to gather this much info aboutca great poet. Keep going. All the best

    ReplyDelete
  3. അറിഞ്ഞില്ല ആരും പറഞ്ഞില്ല ചെട്ടാ. വളരെ നന്നായിട്ടുണ്ട്
    .

    ReplyDelete

Post a Comment