സംഭവം സാധരണ ഇടിയപ്പവും ദാൽ കറിയും ഓംലെറ്റും ആണെങ്കിലും കിട്ടിയത് ഒരന്യ ദേശത്തായത് കൊണ്ട് ഒരല്പം സ്വാദ് കൂടും, അമാരി ഹവോഡ (Amari Havodda Male') എന്ന റിസോർട്ടിൽ മൂന്ന് ദിവസത്തെ ജോലിക്കായി പോയ എനിക്ക് മൂന്നാം ദിവസം രാവിലത്തെ പ്രഭാത ഭക്ഷണമാണ് ഇടിയപ്പം അഥവാ string hopper, കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പുറത്ത് നിന്നും വരുന്നവർക്ക് സ്റ്റാഫ് കാന്റീനിൽ ചെന്നിരുന്ന് കഴിക്കാൻ അനുമതി കിട്ടാറില്ല..   പകരം റൂമിൽ തന്നെ ഫുഡ് കൊണ്ടുവന്നുതരുന്ന സമ്പ്രദായമാണ്‌ ഇപ്പോൾ ഒട്ടു മിക്ക റിസോർട്ടുകളും പാലിച്ചു പോകുന്നത്..   ശ്രീലങ്കയിൽ നിന്നും റെഡി മെയ്ഡായിട്ടു വരുന്ന ഇവനെ അല്പനേരം തിളപ്പിച്ച വെള്ളത്തിൽ ഇട്ടശേഷം  വെള്ളം വാർത്തു കളഞ്ഞാൽ ഇടിയപ്പം റെഡി.. ഇരുന്നൂറിൽ അധികം വരുന്ന ജീവനക്കാർ ജോലി ചെയുന്ന ഈ റിസോർട്ടിൽ ചെന്നൈ കാരനായ ശിഹയാണ് സ്റ്റാഫ് കാന്റീനിലെ മെയിൻ ഷെഫ്, അദ്ദേഹത്തിന്റെ ചേരുവകകളിൽ  തീർത്ത അധിവിശിഷ്ടമായ ഒരു വെജിറ്റബിൾ  കറിയാണ് തൊട്ടടുത്തു ബൗളിൽ ഇരിക്കുന്നത്, എന്താണ് അതിലെ ചേരു വകകൾ എന്നോ അതോ വെറും ദാൽ ആണോ എന്നൊന്നും ഒരു പിടിയുമില്ല എന്നാലും പറഞ്ഞറിയിക്കാൻ പറ്റാത്തവിധം സ്വാദ് ആ കറിക്കുണ്ടായിരുന്നു. വെറുതെ സ്പൂണിൽ കോരി കഴിക്കും വിധം ടേസ്റ്റി.. ശ്രീലങ്കകാർ ഇതിനോടൊപ്പം സംബോൽ (sambol) എന്ന നമ്മുടെ നാട്ടിലെ തേങ്ങാ ചമ്മന്തിക്ക്‌ സമാനമായ രീതിയിൽ ഉണ്ടാക്കുന്ന കറി കൂട്ടിയാണ് കഴിക്കാറ് അതുപോലെ തന്നെ നമ്മുടെ നാട്ടിലെ അപ്പം, ആപ്പം എന്നൊക്കെ പറയുന്ന ഹോപ്പറും ഈരീതിക്കു തന്നെ കഴിക്കാറ്.. യൂട്യൂബിൽ സംബോൽ (sambol) ഉണ്ടാക്കുന്ന വിധം സെർച്ച് ചെയ്താൽ കിട്ടും..  aj! അജി മംഗലം

Comments